Tuesday, August 22, 2017

മുഹമ്മദ് നബിയെ കൽക്കിയാക്കുന്ന ഇസ്‌ലാമിക മണ്ടത്തരം

കൽക്കി

ശ്രീമഹാവിഷ്ണുഭഗവാന്റെ അവസാനത്തെ അവതാരം

കലിയുഗത്തിന്റെ അവസാനത്തിൽ വിഷ്ണുയശസ്സ് എന്ന ബ്രാഹ്മണന്റെയും സുമതിയുടെയും പുത്രനായി ഭാരതത്തിലെ സമ്പാലിൽ ജനിച്ച് പത്മാവതിയെ വിവാഹം ചെയ്യുകയും അധർമത്തെ നശിപ്പിച്ച് ധർമ്മം പുനസ്ഥാപിക്കുമെന്ന് കൽക്കി പുരാണത്തിൽ പറയുന്നത്രേ

കൽക്കി അവതാരത്തിനു ശേഷം പ്രപഞ്ചം മുഴുവനും പ്രളയം വന്ന് ബ്രഹ്മത്തിൽ ലയിക്കുമെന്ന് പുരാണങ്ങൾ പറയുന്നു


മുഹമ്മദ് നബി


നബിമാരിൽ അവസാനത്തെ നബി കലിയുഗത്തിന്റെ തുടക്കത്തിൽ ജനിച്ച് മരിച്ചു , നാമം അടക്കം പുരാണങ്ങളിലെ കൽക്കിയുമായി യാതൊരു ബന്ധവുമില്ല ,കൽക്കിക്കു മുൻപുള്ള അവതാരങ്ങളും നബിമാരും തമ്മിലുംയാതൊരു സാമ്യവുമില്ല


ഇങ്ങനെ ഒക്കെ ആണെങ്കിലും എം എം അക്ബർറെയും സാകിർ നായിക്കിനെയും പോലുള്ള ചില മുസ്ലിം പ്രഭാഷകർ പ്രചരിപ്പിക്കുന്ന ഒരു മണ്ടത്തരമാണ് മഹാവിഷ്ണുവിന്റെ അവതാരമായ കൽക്കിയാണ് ഇസ്ലാം മത സ്ഥാപകനായ മുഹമ്മദ് നബി എന്ന്

ഇത്തരം മണ്ടത്തരങ്ങൾ കാണിച്ച് ഹിന്ദുത്വത്തെ കുറിച്ച് യാതൊരു അറിവുമില്ലാത്ത ഹിന്ദു യുവാക്കളെ ഇക്കൂട്ടർ വ്യാപകമായി വഴിതെറ്റിക്കുന്നുണ്ട്


മുഹമ്മദ് നബിയാണോ കൽക്കി ? നമ്മൾ ചിന്തിക്കേണ്ട ചില കാര്യങ്ങൾ


കൽക്കി അവതാരം സംഭവിക്കുക കലിയുഗാവസാനത്തിൽ ആണ് പുരാണങ്ങൾ പ്രകാരം കലിയുഗം അവസാനിക്കാൻ ഇനിയും 4 ലക്ഷത്തിലധികം കൊല്ലങ്ങളുണ്ട്
പക്ഷേ മുഹമ്മദ് നബിയാണെങ്കിൽ 1400 കൊല്ലങ്ങൾക്ക് മുൻപേ മരണപ്പെട്ടു എന്ന് പറയുന്നു

ദശാവതാരങ്ങളിൽ കൽക്കിക്കു മുൻപുള്ള അവതാരങ്ങൾ മത്സ്യവും കൂർമ്മവും വരാഹവും എന്നിങ്ങനെ പോകുമ്പോൾ ആ അവതാരങ്ങളും മുഹമ്മദ് നബിക്കു മുൻപുള്ള 24 നബിമാരും മനുഷ്യരൂപമായിരുന്നു , അവരുടെ പേരും വ്യത്യസ്തമാണ്


മൂന്നാമത്തെ അവതാരമായി വന്ന വരാഹത്തെ (പന്നി) മുഹമ്മദ് നബി ഹറാം എന്ന് പറഞ്ഞാണ്‌ പഠിപ്പിച്ചിട്ടുള്ളത് അപ്പോൾ മുഹമ്മദ് നബിക്ക് മുൻപുള്ള പ്രവാചകന്മാരിൽ മത്സ്യമോ കൂർമമോ വരാഹമോ ഒന്നും ഉണ്ടെന്ന് സമ്മതിക്കാൻ വയ്യ എന്നാലും ഈ മണ്ടന്മാർക്ക് മുഹമ്മദ് നബിയെന്ന ഇസ്‌ലാമിക പ്രവാചകനാണ് കൽക്കി


അതുപോലെ തന്നെ ഈ മുസ്ലിം മത പണ്ടിതർ ഒരിക്കലും മഹാവിഷ്ണുവിന്റെ അവതാരങ്ങളായ ശ്രീകൃഷ്ണഭഗവാനെയോ ശ്രീരാമനെയോ , ഭഗവത്ഗീതയോ മഹാഭാരതമോ മറ്റു ഹിന്ദു ആചാരങ്ങളോ ഒന്നും തന്നെ അംഗീകരിക്കുന്നില്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്

അതൊന്നും അംഗീകരിക്കാതെ അവരുടെ അജണ്ടകൾ ന്യായികരിക്കുവാൻ വേണ്ടത് മാത്രം എടുത്തുകൊണ്ട് ബാക്കിയുള്ളവയെ തള്ളിപറയുന്നു



മത്സ്യാവതാരം മുതൽ ശ്രീകൃഷ്ണാവതാരത്തിൽ വരെയും ശ്രീമത് ഭഗവത്ഗീതയിൽ പോലും ഭഗവാൻ കാണിച്ച് തന്നിട്ടുള്ള തത്വങ്ങളുമായോ ജീവിത രീതികളുമായോ വേദങ്ങളുമായോ ഉപനിഷത്തുക്കളുമായോ മറ്റു ശാസ്ത്രങ്ങളുമായോ ഒരു സാമ്യവും ഇല്ലാത്തതും അവയുടെ ആശയങ്ങളെയെല്ലാം പാടെ എതിർക്കുന്നതുമായുള്ള ഒരു ഗ്രന്ധമാണ് (ഖുർ ആൻ) മുഹമ്മദ്‌ നബി ലോകത്തിനു സമർപ്പിച്ചിട്ടുള്ളത് .

മുഹമ്മദ് നബി മഹാവിഷ്ണുവിന്റെ അവതാരമാണെങ്കിൽ 3 യുഗങ്ങളിലും ഭഗവാൻ പകർന്നു തന്ന അറിവുകൾ എല്ലാം തെറ്റാണെന്ന് ഇപ്പോൾ ഭഗവാൻ വന്നു പറയുമോ ??

അങ്ങനാണെന്ന വിശ്വസിക്കാൻ മാത്രം മണ്ടന്മാരാണോ നമ്മൾ ?



ഖുർആനിൽ കൃസ്തുമതത്തെയെല്ലാം പേരെടുത്ത് വിമർശിക്കുവാൻ അല്ലാഹു മറന്നിട്ടില്ല , എന്നാൽ മഹാവിഷ്ണുവിന്റെ അവതാരമാണ് മുഹമ്മദ് നബിയെങ്കിൽ , നബി ഒരിടത്ത് പോലും ഭാരതത്തെ കുറിച്ചോ കൈലാസത്തെ കുറിച്ചോ താൻ മുൻപ് അവതരിപ്പിച്ചിട്ടുള്ള ഭഗവത്ഗീതയടക്കം ഉള്ള ഉപദേശങ്ങൾ കുറിച്ചോ എന്തിനേറേ ഭഗവാന്റെ പാലാഴിയെ കുറിച്ച് പോലും മുഹമ്മദ് നബി ഖുർആനിൽ ഒരിടത്ത് പോലും പറഞ്ഞിട്ടില്ല

മുഹമ്മദ് നബി മഹാവിഷ്ണുവിന്റെ അവതാരം ആയിരുന്നെങ്കിൽ അതിലേതെങ്കിലും ഒരു വിഷയം ഖുർആനിൽ പ്രതിപാധിക്കുമായിരുന്നു

മുഹമ്മദ് നബി പ്രചരിപ്പിച്ച ഖുർ ആൻ എന്ന പുസ്തകത്തിലെ ആശയങ്ങൾ മുഴുവനും ഭഗവാൻ ശ്രീമത് ഭാഗവത്ഗീതയിലൂടെ അടക്കം പകർന്നു തന്ന വൈദീക ദർശനങ്ങൾക്കെതിരും സനാതനമായിട്ടുള്ള ധർമത്തിനു തന്നെയും വിരുദ്ധവുമാണ് ,

ഭഗവാൻ വൈദീക ധർമത്തിനു വിരുദ്ധമായിട്ടുള്ളതൊന്നും നമുക്ക് കാണിച്ച് തന്നിട്ടില്ല എന്നിരിക്കെ ഖുർആൻ എഴുതിയ നബി എങ്ങനെ മഹാവിഷ്ണുവിന്റെ അവതാരമാകും




ഖുർ ആനിൽ മുഹമ്മദ് നബികാണിക്കുന്ന 'ഏകദൈവം' അത് അല്ലാഹുവെന്ന പേരിലുള്ള ഒരു ദൈവമാണ്, ആ ദൈവത്തെ അല്ലാതെ മറ്റു ദൈവങ്ങളെയൊന്നും ആരാധികരുതെന്നാണ് ഖുർആൻ പഠിപ്പിക്കുന്നത്

അങ്ങനെ ആരാധിച്ചാൽ നരകത്തിലെ തീയിൽ ഇട്ടു പൊള്ളിക്കുമെന്നും ഖുർആനിലൂടെ അള്ളാഹുവന്ന ആ ദൈവം ഭയപ്പെടുത്തുന്നു

കൂടാതെ

ഖുർ ആനിൽ ഒരിടത്ത് പോലും ഒരു തവണപോലും മഹാവിഷ്ണുവിനേയോ വേദങ്ങളിലോ പുരാണങ്ങളിലോ ഇതിഹാസങ്ങളിലോ ഉള്ള മറ്റു ദേവതകളെയോ ചരിത്രപുരുഷന്മാരെയോ സാഹചര്യങ്ങളെയോ പറ്റി നേരിട്ടല്ലാതെ ആയിട്ട് പോലും പ്രതിപാദിച്ചിട്ടുമില്ല പിന്നെയെന്തിന്റെ അടിസ്ഥാനത്തിലാണ് കൽകിയും മുഹമ്മദ് നബിയും ഒന്നാണെന്ന മണ്ടത്തരം  ഇവർ പറയുന്നത് ??


കൂടാതെ ഭഗവാൻ മഹാവിഷ്ണു ഭാഗവത്ഗീതയിൽ പറഞ്ഞിട്ടുള്ളത് നോക്കുക




മുഹമ്മദ്‌ നബി ഖുർആനിലൂടെ പറഞ്ഞിരിക്കുന്നത് നോക്കുക



ഭഗവാൻ മഹാവിഷ്ണു പറഞ്ഞതും മുഹമ്മദ് നബി പറഞ്ഞതും തമ്മിലുള്ള വ്യത്യാസം നോക്കുക
ഭഗവാൻ നമുക്ക് സ്വാതന്ത്ര്യവും സഹിഷ്ണുതയും കാണിച്ച് തരുമ്പോൾ മുഹമ്മദ് നരകം കാണിച്ചു നമ്മളെ ഭയപ്പെടുത്തുകയാണ്
അല്ലെ ? നിങ്ങൾ തന്നെ ചിന്തിക്കുക


പതിനെട്ട് പുരാണങ്ങലും രണ്ട് ഇതിഹാസങ്ങളും മുഴുവൻ എടുത്ത് പരിശോധിച്ചാലും നമുക്ക് കാണാൻ കഴിയില്ല നമ്മുടെ മഹാവിഷ്ണു ഭഗവാൻ ഇങ്ങനെ എന്നെ അല്ലാതെ മറ്റൊരു ദേവതയെയും ആരാധിക്കരുതെന്ന് പറയുന്നതായിട്ട്

രാമായണത്തിൽ പോലും സേതുബന്ധനത്തിനു മുൻപ് മഹാവിഷ്ണു ഭഗവാന്റെ അവതാരമായ ശ്രീരാമൻ ശിവഭാഗവാനെയും വരുനഭഗവാനെയും തപസ്സു ചെയ്ത് പ്രത്യക്ഷപെടുത്തിയിട്ടുണ്ട് , ഓർക്കുക


ശിവഭഗവാന്റെ പത്നിയായ ശ്രീപാർവതി ദേവിയെ മഹാവിഷ്ണു സഹോദരിയായി സ്വീകരിച്ചതും ആധർമികളായ അസുരന്മാരിൽ നിന്ന് ലോകത്തെ സംരക്ഷിക്കുവാൻ ദേവന്മാരെ സഹായിച്ചതും എല്ലാം നാം പുരാണങ്ങളിൽ കണ്ടിട്ടുണ്ട്
അവിടെയൊന്നും തന്നെ യാതൊരു തരത്തിലുമുള്ള വിദ്വെഷമോ മറ്റു ദൈവങ്ങളെ എതിർക്കുന്നതോ ഭക്തരെ നരകം കാണിച്ച് ഭയപ്പെടുത്തുന്നതോ ആയിട്ടുള്ള കാര്യങ്ങൾ ഒന്നും തന്നെ ഭഗവാൻ പറഞ്ഞിട്ടില്ല

അങ്ങനെ ഉള്ള ഭഗവാനും മറ്റു ദൈവങ്ങളെ ആരാധിച്ചാൽ നരകത്തിലിടുമെന്ന ഭീഷണി മുഴക്കുന്ന മുഹമ്മദും എത്ര വ്യത്യാസമുണ്ടെന്ന ശ്രദ്ധിക്കുക

ഏറെ രസകരമായ ഒരു കാര്യം , മുഹമ്മദ് നബിയുടെ അച്ഛന്റെ പേരായ അബ്ദുള്ള എന്നതിന്റെ അർത്ഥം ദൈവദാസൻ എന്നാണത്രേ അതേ അർത്ഥം ആണത്രേ കൽക്കി ഭഗവാന്റെ പിതാവിന്റെ പേരായ വിഷ്ണു ഭഗത് എന്ന പേരിനും

ഭഗത് എന്ന പേരിന്റെ അർത്ഥം ദാസൻ എന്നാണെങ്കിൽ തന്നെയും  വിഷ്ണു ഭഗത് എന്നാൽ മഹാവിഷ്ണു ഭഗവാന്റെ ഭക്തൻ എന്നല്ലേ വരുള്ളൂ
അതിലെവിടെയാ അബ്ദുള്ളഎന്ന പേരു ?
അതും ഇതും എങ്ങനെയാ ഒന്നാകുക



നബിയെ കൽക്കിയാക്കുന്ന മണ്ടന്മാർക്ക് ഉത്തരം മുട്ടുന്ന മറ്റൊരു ചോദ്യം

എന്തുകൊണ്ട് നബിക്ക് മുഹമ്മദ് നബിയെന്ന പേര് വന്നു ?

മുഹമ്മദിന് മുനേയും ഒരുപാട് നബിമാരുണ്ടായിട്ടുണ്ട്

നബിയെന്ന് പറഞ്ഞാൽ പ്രവാചകനാണ്
അതായത് അള്ളാഹു എന്ന ദൈവത്തിനു മനുഷ്യരുടെ മുന്നിൽ നേരിൽ വരാൻ സാധിക്കാത്തത് കൊണ്ട് (എന്ന് വേണം മനസിലാക്കുവാൻ) പറഞ്ഞയക്കുന്ന ദൂതന്മാർ

പക്ഷെ നോക്കുക ശ്രീമഹാവിഷ്ണുദേവന്റെ അവതാരങ്ങളൊന്നും തന്നെ അങ്ങനെ ഉള്ള ദൂതന്മാരായിരുന്നില്ല
ഭഗവാൻ തന്നെ ആയിരുന്നു ഓരോരോ രൂപ ഭാവങ്ങൾ സ്വീകരിച്ച് അവതരിച്ചത്

അപ്പോൾ മുഹമ്മദ് നബി അള്ളാഹു എന്ന ദൈവത്തിൻറെ ഒരുപാട് ദൂതന്മാരിൽ ഒരാളും കൽക്കി ശ്രീമഹാവിഷ്ണുഭഗവാന്റെ ഒരു അവതാരവുമാണ്

ആ വാസ്തവം പോലും ചിന്തിക്കാൻ കഴിവില്ലാത്ത കുറേ വിഡ്ഢികളാണ് ഇഹലോകവാസം വെടിഞ്ഞ മുഹമ്മദ് നബിയെ പിടിച്ച് സംഭവിക്കാനിരിക്കുന്ന വിഷ്ണു ഭഗവാന്റെ അവതാരമായ കൽക്കിയാക്കുന്നത്

യുക്തിബോധത്തോടെ ചിന്തിക്കുന്നവർക്ക് മനസിലാകും മുഹമ്മദ് നബി എന്ന ഇസ്‌ലാമിക മത സ്ഥാപകൻ അറേബിയയിൽ ജനിച്ച് മരിച്ച വെറുമൊരു മനുഷ്യൻ മാത്രമാണെന്നും മഹാവിഷ്ണു ഭഗവാന്റെ അവതാരമായ കൽക്കിയല്ലെന്നും

 കൽക്കിയെ നബിയാക്കി ഹിന്ദുക്കളെ തെറ്റിദ്ധരിപ്പിച്ച് മതം മാറ്റുവാനുള്ള ഗൂഢ തന്ത്രമാണത്

ആ മണ്ടത്തരം പൊളിച്ചടുക്കുവാൻ കാരണങ്ങൾ ഇനിയും ഒരുപാടുണ്ട്
തത്കാലം ഇത്രയും പറഞ്ഞ നിർത്തുന്നു

ചിന്തിക്കുക , പ്രചരിപ്പിക്കുക

1 comment:

  1. നിങ്ങളുടെ മൊത്തം ബാലരമ കഥ പോലെയാണ്.

    ReplyDelete