Friday, May 17, 2019

ബൈബിളിലെ സൃഷ്ടിയുടെ കഥയും സാമാന്യ യുക്തിയും - ഭാഗം 1

ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ടതും ഏറ്റവും കൂടുതൽ പേർ വിശ്വസിക്കുന്നതും ആയ പുസ്തകമാണ് ബൈബിൾ എന്നാണറിവ്
ഇന്നുള്ളത്തിൽ വെച്ച് ഏറ്റവും കൂടുതൽ പേർ പിന്തുടരുന്നതും കൃസ്തുമതത്തെ ആണത്രേ
അങ്ങനെ  ഉള്ള കൃസ്തു മതത്തിന്റെ ഏക പുണ്യ ഗ്രന്ഥമായ വിശുദ്ധ ബൈബിളിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ നമുക്കൊന്ന് നോക്കാം ബൈബിളിൽ പറയുന്ന കാര്യങ്ങൾ ഒരു മനുഷ്യന്റെ സാമാന്യ യുക്തിയിൽ ചിന്തിച്ചപ്പോൾ തോന്നിയ ചില കാര്യങ്ങൾ ചോദിക്കുക മാത്രമാണ് ഇവിടെ ഉദ്ദേശിക്കുന്നത്

ബൈബിൾ തുടങ്ങുന്നത് ഇങ്ങനെ ആണ്


ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്‌ടിച്ചു.
ഉല്‍പത്തി 1 : 1

ബൈബിളിലെ ദൈവം ആദ്യം സൃഷ്ടിച്ചത് ഭൂമിയെയും ആകാശത്തെയും മാത്രം ആണ്
സൂര്യനില്ല , മറ്റു ഗ്രഹങ്ങളോ നക്ഷത്രങ്ങളോ ഒന്നും തന്നെ ഉണ്ടാക്കുന്നതിന് മുൻപ് തന്നെ ഭൂമിയെ ഉണ്ടാക്കിയതായാണ് ബൈബിൾ പറയുന്നത്
ആകാശം എന്നത് കൊണ്ട് എന്താണ് അദ്ദേഹം ഉദ്ദേശിച്ചത്
അറിയില്ല




ഭൂമി രൂപരഹിതവും ശൂന്യവുമായിരുന്നു. ആഴത്തിനുമുകളില്‍ അന്‌ധകാരം വ്യാപിച്ചിരുന്നു. ദൈവത്തിന്റെ ചൈതന്യം വെള്ളത്തിനുമീതെ ചലിച്ചുകൊണ്ടിരുന്നു.
ഉല്‍പത്തി 1 : 2
ദൈവം അരുളിച്ചെയ്‌തു: വെളിച്ചം ഉണ്ടാകട്ടെ. വെളിച്ചം ഉണ്ടായി.
ഉല്‍പത്തി 1 : 3


ഭൂമിയുടെ കൂടെ ബൈബിളിലെ ദൈവം നിറയെ വെള്ളവും സൃഷ്ടിച്ചുവത്രെ
വെളിച്ചം ഉണ്ടാക്കി എന്ന് പറയുമ്പോലെ അതിന്റെ ശ്രോതസ് ഇവിടെ നിന്നാണ് എന്ന പറഞ്ഞിട്ടില്ല കേട്ടോ
ശാസ്ത്രം പറയുന്നത് പോലെ ഭൂമി ആദിയിൽ ചുട്ടുപഴുത്തൊന്നും ഇരിക്കുക ആയിരുന്നില്ലെന്നാണ് ബൈബിൾ പറയുന്നത് നോക്കു ഭൂമി ഉണ്ടായപ്പോൾ തന്നെ നിറയെ വെള്ളം ആയിരുന്നത്രെ




വെളിച്ചം നല്ലതെന്നു ദൈവം കണ്ടു. അവിടുന്നു വെളിച്ചത്തെ ഇരുളില്‍നിന്നു വേര്‍തിരിച്ചു.
ഉല്‍പത്തി 1 : 4


ബൈബിൾ പറയുന്ന വിഡ്ഢിത്തങ്ങളിൽ ഒന്നാണ് ഇതും
വെളിച്ചത്തെ ഇരുളിൽ നിന്ന് വേർതിരിച്ചു എന്ന് പറയുമ്പോൾ അതിന് മുൻപ് വെളിച്ചവും ഇരുട്ടും ഒന്നിച്ച് ആയിരുന്നുവോ ❓
വെളിച്ചത്തെ ബൈബിളിലെ ദൈവം ഉണ്ടാക്കി എന്ന് പറഞ്ഞിട്ടുണ്ടല്ലോ വെളിച്ചത്തെയും ഇരുട്ടിനെയും വേർതിരിച്ചു എന്നും പറഞ്ഞിരിക്കുന്നു
അപ്പൊ ഇരുട്ട് ആരാണ് ഉണ്ടാക്കിയത് ❓
വെളിച്ചമില്ലാത്ത അവസ്ഥയാണ് ഇരുട്ട് എന്ന് ചിന്തിച്ചാൽ അപ്പോൾ ഇരുട്ടിനെയും വെളിച്ചത്തെയും വേർത്തിരിച്ചു എന്ന് പറയുന്നതോ ❓
രണ്ടും ഒന്നിച്ചാൽ പിന്നെ വെളിച്ചം മാത്രമല്ലേ ഉണ്ടാവുകയുള്ളൂ
അപ്പൊ ആദ്യം മുഴുവൻ അന്ധകാരം ആയിരുന്നു എന്ന് പറഞ്ഞതോ ❓ (ഉല്‍പത്തി 1 : 2)
ആകെ ഒരു പൊരുത്തക്കേട്
അതിലും വിചിത്രമായത് വേറെയുണ്ട്
ബൈബിളിലെ ദൈവം വെളിച്ചത്തിൽ നല്ലത് കണ്ടുവെന്ന് പറയുന്നു
അപ്പോൾ ഇരുട്ടിനെ ദൈവം ചീത്തയായി ആണോ കണ്ടത് ❓
രണ്ടിൽ ഒന്ന് മാത്രം നല്ലത് എന്ന് പറയുമ്പോൾ രണ്ടാമത്തെത് ചീത്ത എന്നാകാണാമല്ലോ ഉദ്ദേശ്യം
ലോകത്തെ ഉണ്ടാക്കിയ ദൈവത്തിന് ഒന്ന് ചീത്തതും മറ്റൊന്ന് , നല്ലതും എന്നൊക്കെ ആയതെങ്ങനെ ❓
ഇരുട്ടത്ത് കണ്ണ് കാണാത്ത മനുഷ്യരെ പോലെ ഉള്ള ജീവികൾക്ക് ഇരുട്ട് ചീത്തതും വെളിച്ചം നല്ലതും ആയി ചിലപ്പോൾ തോന്നിയേക്കാം
ഇനി ബൈബിളിലെ സർവശക്തനെന്നു വിളിക്കപ്പെടുന്ന ദൈവത്തിനും മനുഷ്യരെ പോലെ ഇരുട്ടത്ത് കണ്ണ് കാണില്ലെന്നുണ്ടോ❓
മനുഷ്യരെയോ മറ്റു ജീവജാലങ്ങളെയോ ഒന്നും സൃഷ്ടിച്ചില്ലാത്ത സ്ഥിതിക്ക് ഇരുട്ട് നല്ലതല്ല എന്ന തോന്നിയത് ദൈവത്തിനെ സംബന്ധിച്ച് തന്നെ ആണ് മറ്റു ജീവികൾക്കോ ഒന്നും തന്നെ അല്ലാ എന്ന് മനസിലാക്കാം





വെളിച്ചത്തിനു പകലെന്നും ഇരുളിനു രാത്രിയെന്നും പേരിട്ടു. സന്‌ധ്യയായി, പ്രഭാതമായി - ഒന്നാംദിവസം.
ഉല്‍പത്തി 1 :5


സൂര്യനോ ചന്ദ്രനോ ബൾബോ അഗ്നിയോ ഒന്നും തന്നെ ഇല്ലാതെ വെളിച്ചം ഉണ്ടാക്കിയ ബൈബിളിലെ ദൈവത്തിനോട് സൂര്യൻ ഉണ്ടാകുന്നതിന് മുൻപ് എങ്ങനെ ആണ് രാത്രിയും പകലും രാവിനേയും പകലിനെയും സന്ധിപ്പിക്കുന്ന സന്ധ്യാ സമയവും ഉണ്ടായത് എന്ന് ചോദിച്ചാൽ മറുപടി കിട്ടുമോ ❓
ഈ പറയുന്ന വെളിച്ചം ഉണ്ടാകുന്നതിന് മുൻപ് അപ്പോൾ പ്രപഞ്ചം മുഴുവനും ഇരുട്ട് ആയിരുന്നിരിക്കണം അപ്പോൾ ആ ഇരുട്ടിനെയും രാത്രി എന്നാണോ വിളിച്ചിരുന്നത് ❓
പകലും രാത്രിയും രണ്ടും മാറി മാറി വരുന്നതാണല്ലോ അതിനുള്ള കാരണം ഭൂമിയുടെ കറക്കം ആണ് എന്നും നമുക്ക് അറിയാം
ഭൂമി കറങ്ങുന്നതായി ബൈബിളിൽ പറഞ്ഞിട്ടില്ല അങ്ങനെ ആണെങ്കിൽ പകലും രാത്രിയും രണ്ടും എങ്ങനെ ഉണ്ടായി ❓
യുക്തിയ്ക്കനുസരിച്ചുള്ളത് ബൈബിളിൽ നിന്ന് കിട്ടാൻ സാധ്യത ഇല്ല തന്നെ



ദൈവം വീണ്ടും അരുളിച്ചെയ്‌തു: ജല മധ്യത്തില്‍ ഒരു വിതാനം ഉണ്ടാകട്ടെ, അതു ജലത്തെ രണ്ടായി തിരിക്കട്ടെ.
ഉല്‍പത്തി 1 : 6
ദൈവം വിതാനമുണ്ടാക്കുകയും അതിനു താഴെയുള്ള ജലത്തെ മുകളിലുള്ള ജലത്തില്‍നിന്നു വേര്‍തിരിക്കുകയും ചെയ്‌തു. അപ്രകാരം സംഭവിച്ചു.
ഉല്‍പത്തി 1 : 7
വിതാനത്തിന്‌ അവിടുന്ന്‌ ആകാശമെന്നു പേരിട്ടു. സന്‌ധ്യയായി, പ്രഭാതമായി - രണ്ടാം ദിവസം.
ഉല്‍പത്തി 1 : 8


ബൈബിളിന്റെ തുടക്കത്തിൽ തന്നെ ഭൂമിയുടെ കൂടെ ആകാശത്തെ (ഉല്‍പത്തി 1 : 1) ഉണ്ടാക്കിയെന്ന് പറഞ്ഞിട്ടുണ്ട് അപ്പോൾ പിന്നെ ഉല്‍പത്തി 1 : 8ൽ ഉണ്ടാക്കിയ ഈ ആകാശം ഏതാണ്❓
ഭൂമിയിൽ വെള്ളമെല്ലാം ഉണ്ടായി കഴിഞ്ഞിട്ടാണ് ആകാശം വെള്ളത്തിന് നടുവിൽ നിന്ന് ഉണ്ടായതെങ്കിൽ അപ്പോൾ അതിന് മുൻപ് ഭൂമിയിൽ അന്തരീക്ഷവും കാര്യങ്ങളും ഒന്നും ഉണ്ടായിരുന്നില്ലെന്നാണോ ബൈബിൾ വാദം ❓
അതല്ലെങ്കിൽ ആകാശം എന്നതുകൊണ്ട് ബൈബിളിൽ ഉദേശിക്കുന്നത് എന്താണ് ❓
ആകാശം എന്ന് നാം പറയുന്നത് മുകളിലേക്ക് നോക്കിയാൽ മേഖങ്ങൾക്ക് മുകളിൽ കാണുന്ന നീല നിറത്തെ ആണ് അത് വെറും സാങ്കൽപികം മാത്രം ആണ് എന്ന് ഇന്ന് എല്ലാവർക്കും അറിയാവുന്നതാണ്
പക്ഷേ ബൈബിളിലെ ദൈവം ആ സാങ്കല്പികമായ നീലനിറത്തെ "ഉണ്ടാക്കി" എന്ന് പറയുന്നത് വിചിത്രമാണ്
ആകാശത്തെ പറ്റി അതിലും വിചിത്രമായത് പറയുന്നുണ്ട് , നക്ഷത്രങ്ങൾ ഉള്ളത് ഭൂമിയുടെ ആകാശത്തിൽ ആണത്രേ (ഉല്‍പത്തി 1 : 17 - 18)




ദൈവം വീണ്ടും അരുളിച്ചെയ്‌തു: ആകാശത്തിനു കീഴിലുള്ള വെള്ളമെല്ലാം ഒരിടത്ത്‌ ഒരുമിച്ചുകൂടട്ടെ, കര പ്രത്യക്‌ഷപ്പെടട്ടെ. അങ്ങനെ സംഭവിച്ചു.
ഉല്‍പത്തി 1 : 9
കരയ്‌ക്കു ഭൂമിയെന്നും ഒരുമിച്ചുകൂടിയ ജലത്തിനു കടലെന്നും ദൈവം പേരിട്ടു. അതു നല്ലതെന്ന്‌ അവിടുന്നു കണ്ടു.
ഉല്‍പത്തി 1 : 10
ദൈവം അരുളിച്ചെയ്‌തു: ഭൂമി എല്ലാത്തരം ഹരിതസസ്യങ്ങളും ധാന്യച്ചെടികളും വിത്തുള്‍ക്കൊള്ളുന്ന ഫലങ്ങള്‍ കായ്‌ക്കുന്ന വൃക്‌ഷങ്ങളും മുളപ്പിക്കട്ടെ. അങ്ങനെ സംഭവിച്ചു.
ഉല്‍പത്തി 1 : 11
ഭൂമി എല്ലാത്തരം ഹരിത സസ്യങ്ങളും ധാന്യച്ചെടികളും വിത്തുള്ള ഫലങ്ങളോടുകൂടിയ വൃക്‌ഷങ്ങളും മുളപ്പിച്ചു. അവനല്ലതെന്നു ദൈവം കണ്ടു.
ഉല്‍പത്തി 1 : 12

ഏകകോശ ജീവികളിൽ നിന്ന് തുടങ്ങുന്ന പരിണാമ സിദ്ധാന്തം ഒന്നും ബൈബിളിന്റെ മുന്നിൽ തകർന്നടിഞ്ഞു പോവുകയാണ്
സൂര്യനുണ്ടാകുന്നതിന് മുൻപ് തന്നെ പകലും രാത്രിയും ഉണ്ടാക്കിയ ദൈവം ആദ്യം ഉണ്ടാക്കിയ ജീവനുള്ള വസ്തു കായ്ക്കുന്ന മരങ്ങളും ധാന്യ ചെടികളും എല്ലാം ആണ്
ആ ചെടികൾക്കാവശ്യമായ വളവും എല്ലാം  ഉണ്ടാകണമെങ്കിൽ മണ്ണിൽ decomposition ഒന്നും നടക്കണ്ടേ ❓
അതിന് സൂക്ഷമ ജീവികൾ വേണ്ടേ ❓
ചെടികളിൽ photosynthesis നടക്കാൻ സൂര്യന്റെ വെളിച്ചം ആവശ്യമില്ലേ അപ്പോൾ സൂര്യനെ ഉണ്ടാക്കുന്നതിന് മുൻപ് തന്നെ അപ്പോൾ ചെടികൾ എങ്ങനെ നിലനിന്നു ❓
 ((ബൈബിളിലെ ദൈവം സൂര്യനെ ഉണ്ടാക്കുന്നത് ചെടികളൊക്കെ ഉണ്ടാക്കിയിട്ടാണ്))
കുറഞ്ഞത് അത് പോലും അറിയാത്തവരാണോ ബൈബിൾ എഴുതിയത്❓
അതല്ല ഞങ്ങളുടെ ദൈവത്തിന് അതൊക്കെ പറ്റും എന്നാണ് വിശ്വാസമെങ്കിൽ ഒന്നും പറയാനില്ല




സന്‌ധ്യയായി, പ്രഭാതമായി - മൂന്നാം ദിവസം.
ഉല്‍പത്തി 1 : 13

സൂര്യൻ ഉണ്ടാകുന്നതിന് മുൻപ് തന്നെ എങ്ങനെ ആണ് 3 ദിവസം എന്ന കണക്ക് ഉണ്ടായത് എന്ന് ബൈബിളിലെ ദൈവത്തോട് ചോദിക്കരുതെന്ന് വീണ്ടും ഓർമിപ്പിക്കുന്നു
ഭൂമി കറങ്ങുന്നതായും ബൈബിളിലെ ദൈവം പറഞ്ഞിട്ടില്ല




ദൈവം വീണ്ടും അരുളിച്ചെയ്‌തു: രാവും പകലും വേര്‍തിരിക്കാന്‍ ആകാശവിതാനത്തില്‍ പ്രകാശങ്ങള്‍ ഉണ്ടാകട്ടെ. അവ ഋതുക്കളും ദിനങ്ങളും വര്‍ഷങ്ങളും കുറിക്കുന്ന അടയാളങ്ങളായിരിക്കട്ടെ.
ഉല്‍പത്തി 1 : 14

സൃഷ്ടി തുടങ്ങി "3 ദിവസങ്ങൾ" കഴിഞ്ഞപ്പോൾ ആണ് ബൈബിളിലെ ദൈവം ദിനങ്ങളും വര്‍ഷങ്ങളും കുറിക്കുന്ന അടയാളങ്ങൾ ഉണ്ടാക്കുന്നത്
അപ്പൊ കഴിഞ്ഞ 3 "ദിവസങ്ങൾ" എന്തിന്റെ അടിസ്ഥാനത്തിൽ കണക്കാക്കി❓
രാവും പകലും വേർതിരിക്കാൻ ആണ് ഈ പറഞ്ഞ പ്രകാശങ്ങളെ ഉണ്ടാക്കിയതെങ്കിൽ ഉല്‍പത്തി 1 :5ൽ ഉൾപ്പെടെ പറഞ്ഞ പകലും രാത്രിയും എങ്ങനെ ഉണ്ടായി ❓
ദിവസങ്ങൾ എങ്ങനെ ഉണ്ടായി ❓
ഈ പ്രകാശങ്ങളെ ഉണ്ടാക്കുന്നതിനും മുൻപ് തന്നെ ദിവസക്കണക്കും പകലും രാത്രിയും എങ്ങനെ ഉണ്ടായി ❓
Pls ചോദിക്കരുത് ബുദ്ധിയുള്ളവർക്ക് മനസിലാകുന്ന ഉത്തരങ്ങൾ ബൈബിളിൽ കിട്ടിയേക്കില്ല




ഭൂമിയില്‍ പ്രകാശം ചൊരിയാന്‍വേണ്ടി അവ ആകാശവിതാനത്തില്‍ ദീപങ്ങളായി നില്‍ക്കട്ടെ. അങ്ങനെ സംഭവിച്ചു.
ഉല്‍പത്തി 1 : 15
ദൈവം രണ്ടു മഹാദീപങ്ങള്‍ സൃഷ്‌ടിച്ചു. പകലിനെ നയിക്കാന്‍ വലുത്‌, രാത്രിയെ നയിക്കാന്‍ ചെറുത്‌.
ഉല്‍പത്തി 1 : 16

പകലിനെ നയിക്കുന്നത് സൂര്യനും രാത്രിയെ നയിക്കുന്നത് ചന്ദ്രനും ആണെന്ന് നമുക്കൂഹിക്കാം
അതായത്
ബൈബിൾ പ്രകാരം , വെളിച്ചവും ,പകലും , രാത്രിയും , ദിവസങ്ങളും , മരങ്ങളും എല്ലാം ഉണ്ടായി കഴിഞ്ഞിട്ടാണ് സൂര്യൻ ഉണ്ടായതത്രേ
സാമാന്യ ബുദ്ധി ഉപയോഗിച്ച് ചിന്തിച്ചാൽ ഇതെല്ലാം സത്യമെന്ന് വിശ്വസിക്കുവാൻ സാധിക്കുമോ ❓
പ്രകാശം ചൊരിയുവാൻ ആണ് ഇത് ഇപ്പൊ ഉണ്ടായതെങ്കിൽ അപ്പോൾ ഉല്‍പത്തി 1 : 3ൽ ഉണ്ടാക്കിയ ആ പ്രകാശം ഏതാണ്
അതുള്ളപ്പോൾ ഇത് എന്തിനാണ് ഉണ്ടാക്കിയത് ❓
അത് നല്ലതെന്ന് കണ്ടു എന്നൊക്കെ പറഞ്ഞതായിരുന്നില്ലേ ❓(ഉല്‍പത്തി 1 : 4)
Pls ചോദിക്കരുത് ബുദ്ധിയുള്ളവർക്ക് മനസിലാകുന്ന ഉത്തരങ്ങൾ ബൈബിളിൽ കിട്ടിയേക്കില്ല





നക്‌ഷത്രങ്ങളെയും അവിടുന്നു സൃഷ്‌ടിച്ചു.
ഉല്‍പത്തി 1 : 17
ഭൂമിയില്‍പ്രകാശം ചൊരിയാനും രാവിനെയും പകലിനെയും നിയന്ത്രിക്കാനും വെളിച്ചത്തെ ഇരുളില്‍ നിന്നുവേര്‍തിരിക്കാനും ദൈവം അവയെ ആകാശവിതാനത്തില്‍ സ്‌ഥാപിച്ചു. അതു നല്ലതെന്നു ദൈവം കണ്ടു.
ഉല്‍പത്തി 1 : 18

അതും കഴിഞ്ഞാണ് ബൈബിളിലെ ദൈവം നക്ഷത്രങ്ങളെ സൃഷ്ടിച്ചിരിക്കുന്നത്
സൂര്യൻ ഒരു നക്ഷത്രം ആണ് എന്ന് അറിയാത്തത് കൊണ്ട് ആയിരിക്കാം അതിനെ 'മഹാദീപങ്ങൾ' എന്ന പേരിൽ വിളിച്ചത് (ഉല്‍പത്തി 1 : 16)
സൗരയൂഥത്തിലെ ഗ്രഹങ്ങളെ പറ്റിയും ഒന്നും പറഞ്ഞിട്ടില്ല ,
മനുഷ്യന് കാണുവാൻ സാധിക്കാഞ്ഞത് കൊണ്ടായിരിക്കാം
ഭൂമിയിലെ വെള്ളത്തിൽ നിന്ന് ഉണ്ടാക്കിയതാണ് ആകാശം എന്നാണ് (ഉല്‍പത്തി 1 : 7 - 1:8) മുൻപ് പറഞ്ഞത് അപ്പോൾ പിന്നെ ആകാശത്തിൽ നക്ഷത്രങ്ങളെ സ്ഥാപിച്ചു എന്ന് പറയുന്നതെങ്ങനെ❓
നക്ഷത്രങ്ങൾ ഉള്ളത് പ്രകാശവര്ഷങ്ങൾക്കപ്പുറം ആണെന്ന് നമുക്കറിയമല്ലോ അതിന്റിടയ്ക്ക് ശൂന്യമായ ഭാഗവും ഉണ്ട്
ശൂന്യകാശവും ഭൂമിയിലെ ജലത്തിൽ നിന്നാണ് ഉണ്ടാക്കിയതെന്നാണോ ബൈബിളിലെ ദൈവം അപ്പോൾ പറഞ്ഞു വരുന്നത് ❓
അതോ മുകളിലേക്ക് നോക്കിയപ്പോൾ കണ്ട നക്ഷത്രങ്ങൾ ഭൂമിയുടെ ഒരുപാട് ദൂരെ ആണ് എന്ന സത്യം മനസിലാകാത്ത ദൈവമാണോ ബൈബിളിൽ ചിത്രീകരിച്ചിക്കുന്നത് ❓
Pls ചോദിക്കരുത് ബുദ്ധിയുള്ളവർക്ക് മനസിലാകുന്ന ഉത്തരങ്ങൾ ബൈബിളിൽ കിട്ടിയേക്കില്ല




സന്‌ധ്യയായി, പ്രഭാതമായി - നാലാം ദിവസം.
ഉല്‍പത്തി 1 : 19
ദൈവം വീണ്ടും അരുളിച്ചെയ്‌തു: വെ ള്ളം ജീവജാലങ്ങളെ പുറപ്പെടുവിക്കട്ടെ; പക്‌ഷികള്‍ ഭൂമിക്കു മീതേ ആകാശവിതാനത്തില്‍ പറക്കട്ടെ.
ഉല്‍പത്തി 1 : 20
അങ്ങനെ ദൈവം ഭീമാകാരങ്ങളായ ജലജന്തുക്കളെയും കടലില്‍ പറ്റംചേര്‍ന്നു ചരിക്കുന്ന സകലവിധ ജീവി കളെയും എല്ലാത്തരം പക്‌ഷികളെയും സൃഷ്‌ടിച്ചു. അവനല്ലതെന്ന്‌ അവിടുന്നു കണ്ടു.
ഉല്‍പത്തി 1 : 21
ദൈവം അവയെ ഇങ്ങനെ അനുഗ്രഹിച്ചു: സമൃദ്ധമായി പെരുകി കടലില്‍ നിറയുവിന്‍; പക്‌ഷികള്‍ ഭൂമിയില്‍ പെരുകട്ടെ.
ഉല്‍പത്തി 1 : 22

സൂര്യനുണ്ടാകുന്നതിനും മുൻപ് തന്നെ തുടങ്ങിയ ദിവസകണക്ക് 4 കഴിഞ്ഞു
സൂര്യൻ ഉണ്ടായതിന്റെ പിറ്റേന്ന് തന്നെ ബൈബിളിലെ ദൈവം ഒരു ദിവസം കൊണ്ട് തന്നെ ഇതാ വെള്ളത്തിൽ ജീവികളെ ഉണ്ടാക്കിയിരിക്കുന്നു
അതും
ചില്ലറ കളി ഒന്നുമല്ല ആദ്യം തന്നെ തിമിംഗലത്തെ ആണ് ബൈബിളിലെ ദൈവം ഉണ്ടാക്കിയത്
മത്സ്യങ്ങൾക്ക് ശേഷം പിന്നെ ഉരഗങ്ങളും എന്നാണ് പരിണാമ സിദ്ധാന്തം പറയുന്നത് പക്ഷെ ബൈബിൾ പ്രകാരം മത്സ്യങ്ങൾക്ക് ശേഷം പിന്നെ ഉണ്ടായത് പക്ഷികളാണ്
എല്ലാത്തരം പക്ഷികളെയും ദൈവം ഉണ്ടാക്കി എന്ന് പറയുമ്പോൾ ഇന്ന് നമ്മൾ കാണുന്ന പല ഇനം പക്ഷികളും പരിണാമ ഫലമായി ഉണ്ടായി വന്നിട്ടുള്ളതാണ് എന്ന് നമ്മുക്ക് അറിയാം
ബൈബിളിലെ ദൈവത്തിന് അത് അറിയില്ലേ ❓
അതോ ബൈബിളിലെ ദൈവം ഇതിനെ ഒക്കെ പിന്നീട് കാലാകാലം ഉണ്ടാക്കി വിടുന്നതാണോ ❓
അങ്ങനെ ആണെന്ന് പറഞ്ഞിട്ടുമില്ല ബൈബിളിൽ സൃഷ്ടി നടന്നിട്ടുള്ളത് ആകെ ഈ 6 ദിവസങ്ങളിൽ മാത്രമല്ലേ
Pls ചോദിക്കരുത് ബുദ്ധിയുള്ളവർക്ക് മനസിലാകുന്ന ഉത്തരങ്ങൾ ബൈബിളിൽ കിട്ടിയേക്കില്ല




സന്‌ധ്യയായി, പ്രഭാതമായി - അഞ്ചാം ദിവസം.
ഉല്‍പത്തി 1 : 23
ദൈവം വീണ്ടും അരുളിച്ചെയ്‌തു : ഭൂമി എല്ലാത്തരം ജീവ ജാലങ്ങളെയും - കന്നുകാലികള്‍, ഇഴജന്തുക്കള്‍, കാട്ടുമൃഗങ്ങള്‍ എന്നിവയെ - പുറപ്പെടുവിക്കട്ടെ. അങ്ങനെ സംഭവിച്ചു.
ഉല്‍പത്തി 1 : 24
അങ്ങനെ ദൈവം എല്ലാ ഇനം കാട്ടുമൃഗങ്ങളെയും കന്നുകാലികളെയും ഇഴജന്തുക്കളെയും സൃഷ്‌ടിച്ചു. അവ നല്ലതെന്ന്‌ അവിടുന്നു കണ്ടു.
ഉല്‍പത്തി 1 : 25

പിന്നൊരൊറ്റ ദിവസം കൊണ്ടാണ് ബൈബിളിലെ ദൈവം കന്നുകാലികളെയും കാട്ടുമൃഗങ്ങളെയും ഇഴജന്തുക്കളെയും സൃഷ്ടിച്ചത് എന്നാണ് ബൈബിൾ പറയുന്നത്
അപ്പൊ ഒരു സംശയം
ഇതുവരെ ബൈബിളിൽ മനുഷ്യനെ ഉണ്ടാക്കിയിട്ടില്ല ദൈവം കൃഷി ചെയ്യുന്നതായും പറഞ്ഞിട്ടില്ല
പിന്നെ എങ്ങനെ ആണ് മൃഗങ്ങളെ കന്നുകാലികളെന്നും കാട്ടുമൃഗങ്ങളെന്നും വേർത്തിരിച്ചത് ❓
Pls ചോദിക്കരുത് ബുദ്ധിയുള്ളവർക്ക് മനസിലാകുന്ന ഉത്തരങ്ങൾ ബൈബിളിൽ ഇല്ല
ദൈവം ഉണ്ടാകട്ടെ എന്ന് പറഞ്ഞപ്പോൾ ഇവയൊക്കെ ഉണ്ടായതാണ് എന്ന് പറയുമ്പോൾ ദൈവം പറഞ്ഞപ്പോൾ മറ്റാരോ ഉണ്ടാക്കിയതാണോ അങ്ങനെ ആണെങ്കിൽ അതാരാണ് ❓




ദൈവം വീണ്ടും അരുളിച്ചെയ്‌തു: നമുക്കു നമ്മുടെ ഛായയിലും സാദൃശ്യത്തിലുംമനുഷ്യനെ സൃഷ്‌ടിക്കാം. അവര്‍ക്കു കടലിലെ മത്‌സ്യങ്ങളുടെയും ആകാശത്തിലെ പറവകളുടെയും നാല്‍ക്കാലികളുടെയും ഭൂമി മുഴുവന്‍െറയും ഭൂമിയില്‍ ഇഴയുന്ന സര്‍വ ജീവികളുടെയും മേല്‍ ആധിപത്യം ഉണ്ടായിരിക്കട്ടെ.
ഉല്‍പത്തി 1 : 26
അങ്ങനെ ദൈവം തന്‍െറ ഛായയില്‍ മനുഷ്യനെ സൃഷ്‌ടിച്ചു. ദൈവത്തിന്‍െറ ഛായയില്‍ അവിടുന്ന്‌ അവനെ സൃഷ്‌ടിച്ചു; സ്‌ത്രീയും പുരുഷനുമായി അവരെ സൃഷ്‌ടിച്ചു.
ഉല്‍പത്തി 1 : 27

അപ്പോൾ അവസാനം മനുഷ്യനെ ഉണ്ടാക്കിയിരിക്കുന്നു
ബൈബിളിലെ ദൈവം മനുഷ്യനെ ഉണ്ടാക്കിയത് സ്വന്തം ഛായയിൽ ആണെന്ന് ബൈബിൾ പറയുന്നു
മനുഷ്യർ വാനരന്മാരിൽ നിന്ന് പരിണമിച്ചുണ്ടായതെന്ന് ശാസ്ത്രം പറയുന്നു
അപ്പോൾ ബൈബിളിലെ ദൈവത്തിന്റെ രൂപം വാലിലാകുരങ്ങിനെ പോലെ ആണെന്ന് ആണോ നമ്മൾ മനസിലാക്കേണ്ടത് ❓
അതോ ബൈബിൾ പരിണാമ സിദ്ധാന്തത്തെ അംഗീകരിക്കുന്നില്ല എന്നാണോ ❓
5 ദിവസം കൊണ്ട് ഇത്രയും ഒക്കെ ഉണ്ടാക്കി എന്ന് പറയുമ്പോൾ തന്നെ ഉത്തരം മനസിലാക്കാമല്ലോ
ഇവിടെ നമ്മൾ നോക്കേണ്ട വേറെ ഒരു കാര്യം ഉണ്ട് ബൈബിൾ പ്രകാരം മനുഷ്യനും പ്രകൃതിയും തമ്മിൽ ഉള്ള സന്തുലിതമായ ഒരു ജീവിതം പറയുന്നില്ല അതുകൊണ്ടാണ് "സര്‍വ ജീവികളുടെയും മേല്‍ മനുഷ്യന് "ആധിപത്യം" ഉണ്ടായിരിക്കട്ടെ എന്ന് പറഞ്ഞിട്ടുള്ളത് എന്ന് മനസിലാക്കുക
ഈ സംസ്ക്കാരം നമുക്ക് യൂറോപ്യന്മാരിൽ കാണാം , അവർ വ്യവസായവത്കരണത്തിന്റെ ഭാഗമായി കാലുകുത്തിയ മണ്ണിലൊക്കെ അവർ ജീവികളെ വംശനാശം സംഭവിപ്പിച്ചും സംസ്കാരങ്ങളെ നശിപ്പിച്ചും ആണ് മുന്നേറിയിട്ടുള്ളത്
ഭാരതീയ സംസ്‌കാരത്തിൽ ഉള്ളത് പോലെ പ്രകൃതിയെ സംരക്ഷിക്കുവാനോ സ്നേഹിക്കാനോ ഉള്ളതോന്നും അല്ല ബൈബിളിലെ ദൈവം പറയുന്നത് പക്ഷെ ആധിപത്യം സ്ഥാപിക്കുവാൻ
എന്ന് കാണാം




ദൈവം അരുളിച്ചെയ്‌തു : ഭൂമുഖത്തുള്ള ധാന്യം വിളയുന്ന എല്ലാ ചെടികളും വിത്തുള്‍ക്കൊള്ളുന്ന പഴങ്ങള്‍ കായ്‌ക്കുന്ന എല്ലാ വൃക്‌ഷങ്ങളും ഞാന്‍ നിങ്ങള്‍ക്കു ഭക്‌ഷണത്തിനായി തരുന്നു,
ഉല്‍പത്തി 1 : 29
ഭൂമിയിലെ മൃഗങ്ങള്‍ക്കും ആകാശത്തിലെ എല്ലാ പറവകള്‍ക്കും ഇഴജന്തുക്കള്‍ക്കും - ജീവശ്വാസമുള്ള സകലതിനും - ആഹാരമായി ഹരിതസസ്യങ്ങള്‍ ഞാന്‍ നല്‍കിയിരിക്കുന്നു. അങ്ങനെ സംഭവിച്ചു.
ഉല്‍പത്തി 1 : 30
താന്‍ സൃഷ്‌ടിച്ചതെല്ലാം വളരെ നന്നായിരിക്കുന്നുവെന്നു ദൈവം കണ്ടു. സന്‌ധ്യയായി, പ്രഭാതമായി - ആറാം ദിവസം.
ഉല്‍പത്തി 1 : 31

മനുഷ്യന് കഴിക്കുവാൻ വേണ്ടി ബൈബിളിലെ ദൈവം അനുവദിച്ചിട്ടുള്ളത് എന്താണെന്ന് നോക്കുക വിത്തുള്ള പഴങ്ങളും ധാന്യങ്ങളും മാത്രമാണ് , അതായത് ഇന്ന് കൃസ്ത്യാനികൾ പലരും മാംസാഹാരങ്ങൾ കഴിക്കുന്നുണ്ട് അത് ബൈബിൾ പ്രകാരം അനുവദനീയമായി ബൈബിളിൽ പറഞ്ഞിട്ടില്ല എന്ന് മനസിലാക്കാം മൃഗങ്ങളെയും മത്സ്യങ്ങളെയും മേൽ ആധിപത്യം മാത്രമാണ് ബൈബിൾ പ്രകാരം കൃസ്ത്യാനികൾക്ക് കിട്ടിയിട്ടുള്ളൂ ഭക്ഷിക്കുവാൻ സസ്യാഹാരവും മാത്രം
അതുപോലെ തന്നെ സകല ജീവികൾക്കും ആഹാരമായി സസ്യങ്ങൾ മാത്രം നൽകിയിരിക്കുന്നു എന്ന് പറഞ്ഞിരിക്കുന്നത് പ്രകാരം ബൈബിളിലെ ദൈവം സസ്യാഹാരികളായ ജീവികളെ മാത്രം ആയിരിക്കാം ഉണ്ടാക്കിയത് എന്നും നമുക്ക് മനസിലാക്കാം
അപ്പോൾ ഇഴജന്തുക്കളും തിമിംഗലവും എല്ലാം എന്താണ് ഭക്ഷിച്ചതെന്ന്
Pls ചോദിക്കരുത് ബുദ്ധിയുള്ളവർക്ക് മനസിലാകുന്ന ഉത്തരങ്ങൾ ബൈബിളിൽ കിട്ടിയേക്കില്ല



അങ്ങനെ ബൈബിളിലെ സൃഷ്ടിയെ പറ്റി പറയുന്ന ഉത്പത്തിയിലെ ഒന്നാം അധ്യായം കഴിഞ്ഞു
അതിന്റെ ബാക്കി കുറച്ചു ഭാഗം 2ആം അധ്യായത്തിലുണ്ട് നമുക്ക് അതു കൂടി നോക്കാം




അങ്ങനെ ആകാശവും ഭൂമിയും അവയിലുള്ള സമസ്‌തവും പൂര്‍ണമായി.
ഉല്‍പത്തി 2 : 1
ദൈവം തന്‍െറ ജോലി ഏഴാം ദിവസം പൂര്‍ത്തിയാക്കി. താന്‍ തുടങ്ങിയ പ്രവൃത്തിയില്‍നിന്നു വിരമിച്ച്‌, ഏഴാം ദിവസം അവിടുന്നു വിശ്രമിച്ചു.
ഉല്‍പത്തി 2 : 2
സൃഷ്‌ടികര്‍മം പൂര്‍ത്തിയാക്കി, തന്‍െറ പ്രവൃത്തികളില്‍നിന്നു വിരമിച്ച്‌ വിശ്രമി  ച്ചഏഴാം ദിവസത്തെ ദൈവം അനുഗ്രഹിച്ചു വിശുദ്‌ധമാക്കി.
ഉല്‍പത്തി 2 : 3
ഇതാണ്‌ ആകാശത്തിന്‍െറയും ഭൂമിയുടെയും ഉത്‌പത്തിചരിത്രം.
ഉല്‍പത്തി 2 : 4

ഭൂമിയിൽ ദൈവം ഉണ്ടാക്കിയത് ആകെ ഇത്ര മാത്രം കാര്യങ്ങൾ ആണ്
ചെറുപ്രാണികളും സൂക്ഷ്മ ജീവികളും ഒന്നുമേ അപ്പൊ ബൈബിളിലെ ദൈവം ഉണ്ടാക്കിയതല്ല എന്ന് തോന്നുന്നു അതിനെ പറ്റി ഒന്നും ബൈബിളിൽ പറഞ്ഞിട്ടില്ലല്ലോ
സൃഷ്ടികര്മം പൂർത്തിയാക്കി എന്ന് പറഞ്ഞിട്ടുണ്ട് അപ്പോൾ ശാസ്ത്രം പറയുന്ന മാസ്സ് extinction ((ദിനോസർ ഒക്കെ വംശനാശം സംഭവിച്ച കൂട്ടത്തിൽ ഭൂമിയിൽ ഉണ്ടായിരുന്ന 85%ജീവികളും വംശനാശം സംഭവിച്ചിട്ടുണ്ട്)) കഴിഞ്ഞിട്ട വീണ്ടും ഉണ്ടായി വന്ന പുതിയ ജീവികൾ ഏതാണ് അവയെ ഒക്കെ ആരാണ് ഉണ്ടാക്കിയത്
പിന്നെ പറയുന്നത് ദൈവം വിശ്രമിച്ചു എന്നാണ്
സൂര്യനുണ്ടാകുന്നതിന് മുൻപ് തന്നെ തുടങ്ങിയ ദിവസ കണക്ക് 6 കഴിഞ്ഞു 7ആം ദിവസം ബൈബിളിലെ ദൈവം വിശ്രമിച്ചു എന്നാണ് അപ്പോൾ ഈ 6 ദിവസത്തെ സൃഷ്ടി കർമം ചെയ്യുന്നതിന് മുൻപ് ബൈബിളിലെ ദൈവത്തിന് എന്തായിരുന്നു പണി ❓ദൈവത്തിന് ക്ഷീണവും വേദനയും നല്ലതും ചീത്തയും എല്ലാം ഉണ്ടെന്ന് പറയുമ്പോൾ ദൈവവും മനുഷ്യനും ഒക്കെ ഏറെ കുറെ ഒരേപോലെ ആണ് വല്യ വ്യത്യാസം ഒന്നും ഇല്ല അല്ലേ

No comments:

Post a Comment